Trending
  • ബിജെപി
  • ഇന്ന്
  • വീണ്ടും
  • ഇന്ത്യ
  • സുപ്രീംകോടതി
  • പുല്‍വാമ
  • സൗദി
  • മോദി
  • ഇരട്ടക്കൊലപാതകം:
  • പെരിയ
Top News In Malayalam

ശാരദാ ചിട്ടി തട്ടിപ്പ്: കമ്മിഷണര്‍ സിബിഐക്കു മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി∙ ശാരദാ ചിട്ടിഫണ്ടു കേസിൽ സമരം തുടരുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു തിരിച്ചടി. കൊൽക്കത്ത കമ്മിഷണർ രാജീവ് കുമാർ സിബിഐക്കു മുന്നിൽ ഹാജരാകണമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണവുമായി... Mamata vs CBI . Centre vs Bengal State

Read More

Feb. 21, 2019, 4:20 a.m. manoramaonline


സ്ത്രീകൾക്കെതിരെ മോശം പരാമർശം: നടൻ കൊല്ലം തുളസി കീഴടങ്ങി

കൊല്ലം ∙ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ കേസിൽ നടൻ കൊല്ലം തുളസി ചവറ പൊലീസിൽ കീഴടങ്ങി. പത്തരയോടെ പൊലീസ് സ്റ്റേഷനിൽ എത്തിയ അദ്ദേഹം അന്വേഷണ ഉദ്യോസ്ഥൻ ഇൻസ്പെക്ടർ എസ്.ചന്ദ്രദാസ് മുൻപാകെയാണു കീഴടങ്ങിയത്. | Kollam Thulasi| Sabarimala | Manorama News

Read More

Feb. 21, 2019, 4:20 a.m. manoramaonline


മമത ഭയക്കുന്നോ ശാരദയെ? ബിജെപിക്കു തുറുപ്പുചീട്ട്: രാഹുലിന് ആശയക്കുഴപ്പം

2014 ലെ തിരഞ്ഞെടുപ്പ് സമയത്തെ ഭീതിക്കു സമാനമാണ് ഇത്തവണ പൊതു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെയും മുഖ്യമന്ത്രി മമതാ ബാനർജിയുടെയും അവസ്ഥ. 2013ൽ ശാരദ ചിട്ടി തട്ടിപ്പു പുറത്തുവരികയും ഭരണകൂടമായ തൃണമൂൽ കോൺഗ്രസിന്റെ... Saradha Chit Fund Scam. Mamata Vs CBI, BJP

Read More

Feb. 21, 2019, 4:20 a.m. manoramaonline


സൗദി ജയിലുകളിലുള്ള 850 ഇന്ത്യൻ തടവുകാരെ വിട്ടയക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സൽമാൻ

വിവിധ കേസുകളിൽപെട്ട സൗദി അറേബ്യന്‍ ജയിലുകളിൽ കിടക്കുന്ന ഇന്ത്യന്‍ തടവുകാരിൽ 850  തടവുകാരെ വിട്ടയക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ന്റെ ഉറപ്പ്. രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപിച്ചതെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു.  രാഷ്ട്രപതി ഭവനില്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന വിവരം സൗദി കിരീടാവകാശിയില്‍ നിന്നുമുണ്ടായത്. 2884 ഇന്ത്യക്കാര്‍ സൗദി അറേബ്യയിലെ വിവിധ ജയിലുകളില്‍ തടവുകാരായി ഉണ്ടെന്ന് നേരെത്തെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു.  നേരത്തെ, ഇന്ത്യക്കാരുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി സൽമാൻ രാജകുമാരൻ ഉയർത്തിയിരുന്നു. പുൽവാമയിലെ നടന്ന ഭീകരാക്രമണത്തെ സൗദി അപലപിച്ചിരുന്നു. 

Read More

Feb. 20, 2019, 11:20 p.m. anweshanam


പത്ത് ലക്ഷത്തില്‍പ്പരം ആദിവാസികളെ വനഭൂമിയില്‍ നിന്ന് പുറത്താക്കണമെന്ന് സുപ്രീംകോടതി

വനാവകാശ നിയമ പ്രകാരം ഭൂ അവകാശം ഇല്ലെന്ന് കണ്ടെത്തിയ പത്ത് ലക്ഷത്തില്‍പ്പരം കുടുംബങ്ങളെ വനഭൂമിയില്‍ നിന്ന് പുറത്താക്കണമെന്ന് സുപ്രീംകോടതി. കേരളത്തില്‍ നിന്ന് 894 കുടുംബങ്ങളെ ഒഴിപ്പിക്കണം. ജൂലൈ 24 നകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. 2019 ജൂലൈ 27 നു മുൻപ് ആദിവാസി കുടുംബംങ്ങളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സർക്കാരുകൾ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വനാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. കേരളത്തിൽ 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമത്തിന്‍റെ പരിരക്ഷയ്ക്കായി അപേക്ഷ നൽകിയത്. ഈ അപേക്ഷകളിൽ 894 കുടുംബങ്ങൾ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തി. അടുത്ത  വാദം കേൾക്കലിന്  മുൻപ് ഇവരെ വനത്തിൽ നിന്നും ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.  ഇതോടെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കൽ നടപടിക്ക് സംസ്ഥാന സർക്കാർ തയ്യാറാകേണ്ടി വരുമെന്നാണ് കരുതുന്നത്.

Read More

Feb. 20, 2019, 11 p.m. anweshanam


തമിഴ്‌നാട്ടിലെ സീറ്റുകളിൽ ഡിഎംകെയും കോൺഗ്രസും തമ്മിൽ ധാരണയായി

ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ മത്സരിക്കുന്ന സീറ്റുകൾ സംബന്ധിച്ച് ഡിഎംകെയും കോൺഗ്രസും തമ്മിൽ ധാരണയായി. പുതുച്ചേരിയിൽ ഉൾപ്പെടെ 10 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഡിഎംകെ 20 മുതൽ 25 വരെ സീറ്റുകളിലും മറ്റു സീറ്റുകളിൽ ചെറുകക്ഷികളുമായിരിക്കും മൽത്സരിക്കുക. തമിഴ്നാട്ടിൽ 39 ലോക്സഭാ മണ്ഡലങ്ങളും പുതുച്ചേരിയിൽ ഒരു ലോക്സഭാ മണ്ഡലവുമാണ് ഉള്ളത്. മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനുമായി നടത്തിയ ചർച്ചയിലാണ് സീറ്റുകൾ സംബന്ധിച്ച് ധാരണയായത്. 2014–ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഡിഎംകെയ്ക്കും സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല. 39 സീറ്റുകളിൽ 37 എണ്ണവും ജയലളിതയുടെ നേതൃത്വത്തിലായിരുന്നു അണ്ണാ ഡിഎംകെയാണ് നേടിയത്. 

Read More

Feb. 20, 2019, 10 p.m. anweshanam


പുൽവാമ അക്രമത്തെ ശക്തമായി അപലപിച്ച് സൗദി; ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയർത്തി

കാശ്‌മീർ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയും സൗദിയും സംയുക്തപ്രസ്താവന പുറത്തിറക്കി. ഒരു രാജ്യവും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കരുതെന്ന് സംയുക്തപ്രസ്താവനയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പ്രധാനമന്ത്രി നരേന്ദ്രമോദിയും  ആവശ്യപ്പെട്ടു. ഭീകരരെയും സംഘടനകളെയും കരിമ്പട്ടികയിൽപ്പെടുത്തി യുഎൻ ഉപരോധം ഏർപ്പെടുത്തുന്നതിനോട് സൗദി യോജിപ്പ് അറിയിച്ചു.  സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഡൽഹിയിൽ പ്രധാനമന്ത്രിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനായിലാണ് പുല്‍വാമ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ചത്. ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് ചര്‍ച്ചയില്‍ സൗദി ഉറപ്പ് നല്‍കി.  ഭീകരവാദം മറ്റൊരു രാജ്യത്തിനെതിരെയുള്ള നയമായി ആരും മാറ്റരുത്. ഇന്ത്യയും പാകിസ്ഥാനും സമഗ്ര ചർച്ച പുനരാരംഭിച്ച് പ്രശ്നങ്ങൾ പരിഹിരിക്കണമെന്നും ചർച്ച തുടങ്ങാനുള്ള അന്തരീക്ഷം ഉണ്ടാവണം എന്നും പ്രസ്താവനയില്‍ ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. 

Read More

Feb. 20, 2019, 9 p.m. anweshanam


ജയ്പൂര്‍ ജയിലില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ തടവുകാരനെ കല്ലെറിഞ്ഞ് കൊന്നു

ജയ്പൂര്‍: ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ  തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞ് കൊന്നു. ഷക്കീറുള്ള എന്ന തടവുകാരനാണ് കൊല്ലപ്പെട്ടത്. ചാരപ്രവര്‍ത്തനത്തിന് ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാള്‍. രണ്ട് ഇന്ത്യന്‍ തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പുല്‍വാമ ആക്രമണത്തിന്റെ വൈരാഗ്യം തീര്‍ക്കാന്‍ പാക്കിസ്ഥാന്‍ സ്വദേശിയെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നു എന്നാണ് വിവരം.. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക് ബന്ധം സുഖകരമല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് പാക് സ്വദേശിയായ തടവുകാരന്‍ ഇന്ത്യന്‍ ജിയിലില്‍ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. 

Read More

Feb. 20, 2019, 5:20 p.m. anweshanam


ട്രാന്‍സ്ജെന്‍ഡര്‍ കായികതാരങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ വെട്ടിലായി നവരത്തിലോവ

സിഡ്നി:ട്രാന്‍സ്ജെന്‍ഡര്‍ കായികതാരങ്ങളെ കുറിച്ച് മോശപ്പെട്ട പരാമര്‍ശം നടത്തിയ ടെന്നിസ് താരം മാര്‍ട്ടിന നവരത്തിലോവ വെട്ടിലായി. ട്രാന്‍സ്ജെന്‍ഡര്‍ വനിതകള്‍ കായികമത്സരങ്ങളില്‍ സ്ത്രീകളുടെ വിഭാഗത്തില്‍ മത്സരിക്കുന്നത് വഞ്ചനയാണെന്ന അഭിപ്രായപ്രകടനമാണ് പതിനെട്ട് ഗ്രാന്‍സ്ലാം നേടിയ മാര്‍ട്ടിനയ്ക്ക് വിനയായത്. പ്രസ്താവനയെ തുടര്‍ന്ന് വന്‍ വിമര്‍ശനമാണ് മാര്‍ട്ടിന നേരിടുന്നത്. എല്‍.ജി.ബി.ടിക്കാര്‍ക്കു വേണ്ടി കാമ്പയിന്‍ നടത്തുന്ന അമേരിക്കന്‍ സംഘടനയായ അത്ലറ്റ് അലൈ മാര്‍ട്ടിനയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചു. മാര്‍ട്ടിനയെ സംഘടനയുടെ ഉപദേശക സമിതിയില്‍ നിന്നും അംബാസിഡര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരിക്കുകയാണ്. സണ്ടെ ടൈംസിനുവേണ്ടി എഴുതിയ ലേഖനത്തിലായിരുന്നു നവരത്തിലോവയുടെ വിവാദ പരാമര്‍ശള്‍ ഉള്ളത്. ഒരു പുരുഷന് വേണമെങ്കില്‍ ഹോര്‍മോണുകള്‍ കുത്തിവച്ച് സ്ത്രീയാവാം. കായികമത്സരങ്ങളില്‍ പങ്കെടുക്കുകയും നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്യാം. എന്നിട്ട് വേണമെങ്കില്‍ വീണ്ടും തിരിച്ച് ആണായി കുഞ്ഞുങ്ങളെ ഉണ്ടാക്കാം. ഇത് ശുദ്ധ തോന്നിവാസവും വഞ്ചനയുമാണ്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ വനിതയെ സ്വീകരിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. എന്നാല്‍, അത്തരമൊരാള്‍ക്കെതിരേ മത്സരിക്കാന്‍ എനിക്ക് ഒട്ടും താത്പര്യമില്ലനവരത്തിലോവ കുറിച്ചു. വന്‍ വിമര്‍ശനമാണ് ഈ ലേഖനത്തിന്റെ പേരില്‍ നവരത്തിലോവ നേരിടുന്നത്. ലോക ട്രാക്ക് സൈക്ലിങ്ങില്‍ കിരീടം ചൂടിയ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിതയായ റേച്ചല്‍ മക്കിന്നണ്‍ ശക്തമായ ഭാഷയിലാണ് നവരത്തിലോവയെ വിമര്‍ശിച്ചത്. അസ്വസ്ഥത ഉണ്ടാക്കുന്നതും നിരാശാജനകവുമാണ് ഈ പ്രസ്താവനയെന്നാണ് റേച്ചല്‍ വിശേഷിപ്പിച്ചത്. ശാസ്ത്രവിഷയങ്ങളിലെ നവരത്തിലോവയുടെ അജ്ഞതയ 2016ലാണ് ലിംഗമാറ്റം വരുത്തിയവര്‍ക്ക് കായിക മത്സരങ്ങളില്‍ മാറ്റുരയ്ക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അനുമതി നല്‍കിയത്. എന്നാല്‍, സ്ത്രീകളായി മാറുന്ന പുരുഷന്മാര്‍ അവരുടെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് പണ്ട്രണ്ട് മാസം ഒരു നിശ്ചിത അളവില്‍ കൂടാതെ നിലനിര്‍ത്തണമെന്ന നിബന്ധനമുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വനിതകള്‍ കായിക മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നതിനെ നേരത്തെയും എതിര്‍ത്ത താരമാണ് നവരത്തിലോവയെന്ന് എല്‍.ജി.ബി.ടിക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ അത്ലറ്റ് അലൈ പറഞ്ഞു.  

Read More

Feb. 20, 2019, 5 p.m. anweshanam


വന്ദേഭാരത് എക്സ്പ്രസിന് നേരേ വീണ്ടും കല്ലേറ്‌

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലേറ്. ന്യൂഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലെ തുണ്ട്ല ജംങ്ഷന് സമീപമായിരുന്നു സംഭവം. കല്ലേറില്‍ ട്രെയിനിലെ ഒരു ജനല്‍ച്ചില്ല് തകര്‍ന്നു. വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലേറുണ്ടാകുന്നത് ഇത് മൂന്നാംതവണയാണ്. നേരത്തെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ 2018 ഡിസംബര്‍ 20-നും ഫെബ്രുവരി രണ്ടിനും ട്രെയിനിന് നേരേ കല്ലേറുണ്ടായിരുന്നു. ഫ്ളാഗ് ഓഫ് ചെയ്തതിന്റെ രണ്ടാംദിനം വന്ദേഭാരത് എക്സ്പ്രസ് വഴിയില്‍ കുടുങ്ങിയതും നേരത്തെ വാര്‍ത്തയായിരുന്നു. ബുധനാഴ്ച കല്ലേറുണ്ടായ തുണ്ട്ല ജംങ്ഷന് സമീപത്താണ് ബ്രേക്ക് ജാമായി ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത്. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാണ് ട്രെയിന്‍ യാത്ര നടത്തിയത്.

Read More

Feb. 20, 2019, 4:40 p.m. anweshanam


More News
Sponsored
Sponsored
Sponsored