Trending
  • ശബരിമല
  • മരണം
  • പൊലീസ്
  • ബിജെപി
  • ഒരു
  • കൊല്ലപ്പെട്ടു
  • മരിച്ചു
  • പേര്‍
  • ഇന്ന്
  • ശബരിമലയിൽ
Top News In Malayalam

മഅദനിയുടെ ചിത്രം ഉപയോഗിച്ച് മതവിരുദ്ധപ്രചരണം; പരാതിയുമായി മകൻ

കൊച്ചി∙ പിഡിപി ചെയര്‍മാന്‍ അബ്ദുൽനാസർ മഅദനിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചു ഫെയ്സ്ബുക്കിൽ മതവിരുദ്ധപ്രചരണം നടത്തുന്നുവെന്നു ചൂണ്ടിക്കാണിച്ച് മകന്‍ സലാഹുദീന്‍ അയ്യൂബി സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി.ദിനേശിനു പരാതി നല്‍കി. | Mahdani son police complaint

Read More

Nov. 20, 2018, 9:41 p.m. manoramaonline


കുമരകത്ത് വാഹനാപകടം: യുവാവ് മരിച്ചു

കോട്ടയം∙ കുമരകത്തു വാഹനാപകടത്തിൽ പരുക്കേറ്റ് അര മണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് ആശുപത്രിയിൽ മരിച്ചു | Road Accident Kottayam

Read More

Nov. 20, 2018, 9:41 p.m. manoramaonline


കലാപരിപാടികൾ, മട്ടന്നൂരിന്റെ മേളം; കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തിന് വൻ ഒരുക്കം

കണ്ണൂര്‍ ∙ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം വൻ ആഘോഷമാക്കാൻ തയാറെടുപ്പ്. ഉദ്ഘാടന ദിവസം പ്രധാന വേദിയില്‍ രാവിലെ എട്ടു മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഒൻപതിന് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് നടക്കും. 10 മുതലാണ് ഉദ്ഘാടന ചടങ്ങ്. | Kannur international airport inauguration factions

Read More

Nov. 20, 2018, 9:41 p.m. manoramaonline


ശബരിമലയിൽ ബുദ്ധിമുട്ട് സംഘപരിവാറുകാർക്ക്: അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം ∙ ശബരിമല തീർഥാടനം സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്‍റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർഥാടനം ഒരു വിഷമവും ഇല്ലാതെ അവിടെ നടക്കുന്നുണ്ട്. | Pinarayi Vijayan reply to amit shah

Read More

Nov. 20, 2018, 9:41 p.m. manoramaonline


ശബരിമല പ്രതിഷേധങ്ങളിൽ നശിപ്പിച്ചത് 24 ബസുകൾ; നഷ്ടം 50 ലക്ഷം

തിരുവനന്തപുരം ∙ ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ നശിപ്പിക്കപ്പെട്ടത് 24 കെഎസ്ആര്‍ടിസി ബസുകള്‍. 50 ലക്ഷം രൂപ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. സൂപ്പര്‍ ഫാസ്റ്റ്, ഡീലക്സ്, മിന്നല്‍ ബസുകളാണ് തകര്‍ക്കപ്പെട്ടത്. തൃശൂരിനും Sabarimala Women Entry . SabarimalaTemple . Sabarimala

Read More

Nov. 20, 2018, 9:41 p.m. manoramaonline


സന്നിധാനത്ത് നാമജപ പ്രതിഷേധം: ദേവസ്വം ജീവനക്കാരന് സസ്പെൻഷൻ

പത്തനംതിട്ട∙സന്നിധാനത്ത് പ്രതിഷേധിച്ച ദേവസ്വം ജീവനക്കാരന് സസ്പെൻഷൻ. നാമജപം നടത്തിയ പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ പുഷ്പരാജനെതിരെയാണു നടപടി. തൃക്കാരിയൂർ അറേക്കാട് ക്ഷേത്രത്തിലെ വാച്ചറാണ് പുഷ്പരാജ്. sabarimala, sabarimala women entry, trupti desai, KP Sasikala K Surendran Arrested, state hartal, BJP, CPM, Congress

Read More

Nov. 20, 2018, 9:21 p.m. manoramaonline


ഇന്ത്യയും റഷ്യയും സംയുക്തമായി യുദ്ധക്കപ്പല്‍ നിര്‍മിക്കുന്നു; 50 കോടി ഡോളറിന്‍റെ കരാറില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും സംയുക്തമായി യുദ്ധക്കപ്പല്‍ നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു. 50 കോടി ഡോളറിന്റേതാണ് കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്. റഷ്യന്‍ ആയുധ കമ്പനിയായ റോസ്‌ബോറോണ്‍ എക്‌സ്‌പോര്‍ട്ടും ഗോവ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡും ചേര്‍ന്നാണ് കപ്പലുകള്‍ നിര്‍മിക്കുക.  റഡാര്‍ കണ്ണില്‍ പെടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന രണ്ട് ഗ്രിഗോറോവിച്ച് യുദ്ധക്കപ്പലുകളാണ് ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിക്കുക. 2027 ഓടെ കപ്പലുകള്‍ നാവിക സേനയ്ക്ക് കൈമാറും. ഗ്യാസ് ടര്‍ബൈന്‍ എഞ്ചിനാണ് യുദ്ധക്കപ്പലിന് കരുത്ത് നല്‍കുന്നത്. കപ്പല്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ റഷ്യന്‍ കമ്പനി ഗോവ ഷിപ്പ്‌യാര്‍ഡിന് കൈമാറും. 2026 ല്‍ ആദ്യത്തെ കപ്പല്‍ നാവികസേനയ്ക്ക് കൈമാറാമെന്നാണ് ഗോവ ഷിപ്പ്‌യാര്‍ഡ് പ്രതീക്ഷിക്കുന്നത്. 50 കോടി ഡോളറെന്നത് കരാര്‍ തുക മാത്രമാണെന്നും ഇന്ത്യയില്‍ ഈ കപ്പലുകള്‍ നിര്‍മ്മിക്കുമ്പോള്‍ ചിലവാകുന്ന തുക ഇനിയും ഉയരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Read More

Nov. 20, 2018, 9 p.m. anweshanam


കേജ്‌രിവാളിനു നേരെ സെക്രട്ടേറിയറ്റിൽ മുളകുപൊടിയേറ്; പിന്നിൽ ‘ബിജെപി പൊലീസെ’ന്ന് എഎപി

ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു നേരെ മുളകുപൊടി ആക്രമണം. ഡൽഹി സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിനു പുറത്തുവച്ചായിരുന്നു അനിൽ കുമാർ എന്നയാൾ കേജ്‌രിവാളിനു നേരെ മുളകുപൊടിയെറിഞ്ഞത്. .. Arvind Kejriwal . Delhi Secretariate . Chilli Powder Attack On Kejriwal

Read More

Nov. 20, 2018, 8:41 p.m. manoramaonline


കൊച്ചി മെട്രോ വികസനം: 189 കോടി രൂപ വായ്പ നൽകാമെന്ന് ഫ്രഞ്ച് ഏജൻസി

കൊച്ചി∙ കൊച്ചി മെട്രോ വികസന പ്രവർത്തനങ്ങൾക്ക് 189 കോടി രൂപ വായ്പ നല്‍കാമെന്ന് ഫ്രഞ്ച് വികസന ഏജന്‍സി സന്നദ്ധത അറിയിച്ചു. കെഎംആര്‍എല്‍ സമര്‍പ്പിച്ച പദ്ധതിരേഖ വിശദമായി പരിശോധിച്ചാണ് ഫ്രഞ്ച് ഏജന്‍സി തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചത് | French Agency Kochi Metro

Read More

Nov. 20, 2018, 8:41 p.m. manoramaonline


സിഖ്‌ വിരുദ്ധ കലാപക്കേസില്‍ മുഖ്യപ്രതി യശ്പാല്‍ സിങിന് വധശിക്ഷ

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒരു പ്രതിക്കു വധശിക്ഷ. കൂട്ടുപ്രതിക്ക് ജീവപര്യന്തം. യഷ്പാല്‍ സിങിനാണു ഡല്‍ഹി പട്യാല കോടതി അഡീ. സെഷന്‍സ് ജഡ്ജി വധശിക്ഷ വിധിച്ചത്. കൂട്ടുപ്രതി നരേഷ് ഷെരാവത്തിന് ജഡ്ജി അജയ് പാണ്ഡെ ജീവപര്യന്തം തടവും വിധിച്ചു.  സിഖ് വിരുദ്ധ കൂട്ടക്കൊലയിലെ പ്രതിക്ക് ആദ്യമായാണ് വധശിക്ഷ നല്‍കുന്നത്. ഇരുവര്‍ക്കും 35 ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.  ഡല്‍ഹി മഹിളാപുരില്‍ രണ്ടു സിഖ് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിഖ് യുവാക്കളായ ഹര്‍ദേവ് സിങ്, അവ്താര്‍ സിങ് എന്നിവരെ യശ്പാലും നരേഷും ചേര്‍ന്ന് കൊലപ്പെടുത്തിയതായാണ്‌ കേസ്. ഹര്‍ദേവ് സിങിന്റെ സഹോദരന്‍ സന്തോഖ് സിങ് ഡല്‍ഹി പോലീസിന് നല്‍കിയ പരാതിയിലെ അന്വേഷണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് 1994ല്‍ കേസ് അവസാനിപ്പിച്ചിരുന്നു. പിന്നീടാണ്‌ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തത്‌.  സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്‌ വിധി പുറപ്പെടുവിച്ച ഡല്‍ഹി പട്യാല ഹൗസ് കോടതിക്ക് മുമ്ബില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. സിഖ് വിരുദ്ധ കലാപത്തില്‍ രാജ്യത്താകമാനം 2800 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. ഡല്‍ഹിയില്‍ മാത്രം 2100 പേര്‍ കൊല്ലപ്പെട്ടു. 

Read More

Nov. 20, 2018, 7:42 p.m. anweshanam


More News
Sponsored
Sponsored
Sponsored